കൊച്ചി: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന കാര്‍ഡുടമകള്‍ ഇപ്പോഴും ജില്ലയില്‍ ഉളളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചിക്കുളള വ്യക്തികള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളില്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം. അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന ആളുകളെക്കുറിച്ചുളള വിവരങ്ങള്‍ വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ താഴെ പറഞ്ഞിരിക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നമ്പരില്‍ അറിയിക്കാം. ഫോണ്‍ 9495998223.
