തിരുവനന്തപുരം: എ.എ.വൈ, പി.എച്ച്.എച്ച്. റേഷന്‍ കാര്‍ഡുകള്‍ ഇനിയും തിരിച്ചേല്‍പ്പിക്കാതെ അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശംവച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 9495998223(24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന) എന്ന നമ്പറില്‍ നേരിട്ടോ ശബ്ദ സന്ദേശമായോ വാട്സ്ആപ്പ് സന്ദേശമായോ അറിയിക്കാമെന്നു ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. പരാതിക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കേണ്ടതില്ല. പരാതിക്കു രഹസ്യ സ്വഭാവമുണ്ടാകും. 24 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.
