മലപ്പുറം: ലോക്ഡൗണില്‍ വരുമാനം നിലച്ചവര്‍ക്ക് താനൂര്‍ പൂരപ്പുഴയില്‍ ഫിഷറീസ് സഹായത്തോടെ നടത്തിയ കൂടുമത്സ്യ കൃഷി ആശ്വാസമായി. പരിയാപുരം സ്വദേശി മേറില്‍ സുബീഷ് എം. വേലായുധന്റെ നേതൃത്വത്തിലുള്ള കൂടുകൃഷിയാണ് വിളവെടുപ്പ് നടത്തിയത്. ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൂട് മത്സ്യ കൃഷിക്ക് സഹായമേകിയത്.

കാളാഞ്ചിയാണ് പൂരപ്പുഴയിലെ മത്സ്യകര്‍ഷകര്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. ചെറുമത്സ്യങ്ങളാണ് തീറ്റയായി നല്‍കുന്നത്. പിവിസി പൈപ്പുപയോഗിച്ച് ഫ്രയ്മും നൈലോണ്‍ വലകളും ഉപയോഗിച്ചാണ് കൂട് കൃഷിയൊരുക്കിയത്. മത്സ്യഫെഡ് മുന്‍ ജില്ലാ ഓഫീസര്‍ അഹമ്മദ്കുട്ടി പഞ്ചാരയില്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം പി. ഷീന, ഫിഷറീസ് കോര്‍ഡിനേറ്റര്‍ കെ. അലീന, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഒ. പി സുരഭില എന്നിവര്‍ പങ്കെടുത്തു.