ആലപ്പുഴ: കെ.ആർ. ഗൗരിയമ്മയ്ക്ക് സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ യോഗം ചേർന്നു. സ്മാരക നിർമാണത്തെക്കുറിച്ചുള്ള പ്രാഥമിക കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. വിശദമായ ചർച്ചകൾക്കു ശേഷം അന്തിമതീരുമാനം കൈക്കൊള്ളും. സ്മാരകം നിർമിക്കുന്നതിനായി രണ്ടു കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.

യോഗത്തിൽ അഡ്വ.എ.എം. ആരിഫ് എം.പി., എച്ച്. സലാം എം.എൽ.എ., ജില്ല കളക്ടർ എ. അലക്സാണ്ടർ, എ.ഡി.എം. ജെ. മോബി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.