വരാപ്പുഴ: കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ദിച്ചു വരുന്ന കഞ്ചാവ്, മയക്കുമരുന്ന് ആസക്തിക്കും ഉപയോഗത്തിനുമെതിരെ വരാപ്പുഴ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് സഭയുടെ നേത്രത്വത്തില്‍ ”ജന ജാഗ്രതാ സദസ്സും ബോധവല്‍ക്കരണ ക്ലാസ്സും’ സംഘടിപ്പിച്ചു. പുത്തന്‍പള്ളി സാന്‍ജോ ഹാളില്‍ ചേര്‍ന്ന ബോധവവല്‍ക്കരണ പരിപാടി വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കൗമാരക്കാര്‍ക്കും വിദ്യാര്‍ത്ഥിക്കുമിടയില്‍ വര്‍ദ്ധിച്ചു വരുന്ന കഞ്ചാവ് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരള പോലീസ് ജനമൈത്രി പരിശീലകന്‍ കെ.പി അജേഷ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വാര്‍ഡ് മെമ്പര്‍ ജോമോന്‍.ടി.ജെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലുവ ഡി വൈ എസ് പി എന്‍. ആര്‍ ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ അദ്ധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.
ആലങ്ങാട് ബ്ലോക്ക് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മേഴ്‌സി ജോണി, പുത്തന്‍പള്ളി പള്ളി വികാരി റവ.ഫാ: പോള്‍ മാടശ്ശേരി,വരാപ്പുഴ പഞ്ചായത്ത് വൈസപ്രസിഡന്റ് കൊച്ചുറാണി ജോസഫ്, വരാപ്പുഴ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ടി.പി. പോളി, വരാപ്പുഴ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, വരാപ്പുഴ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി കുഞ്ഞുമോന്‍ പഞ്ചായത്ത്‌മെമ്പര്‍മാരായ എല്‍സമ്മ ജോയ്, ഷൈജി ലിജോ ,വല്‍സല ബാലന്‍, ലിമ ജോയ്, ജോസ് മോന്‍ പുതുശ്ശേരി, ഗീത മോഹന്‍, റസിഡന്റ്‌സ് ഭാരവാഹികളായ തോമസ് അടിച്ചിലില്‍, ഉദയകുമാര്‍, ബെന്നി പുളിക്കല്‍, റിജോയ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.