മലപ്പുറം: ലോക സാക്ഷരതാ ദിനാചരണം ജില്ലയില്‍ വിപുലമായി ആചരിച്ചു. മലപ്പുറത്തെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നടന്ന ജില്ലാതല ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് എം.കെ. റഫീഖ പതാക ഉയര്‍ത്തി. ജില്ലയിലെ മുഴുവന്‍ സാക്ഷരതാ വിദ്യാ കേന്ദ്രങ്ങളിലും ഇതോടനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായി. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല സാക്ഷരതാ ദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ. അബ്ദുല്‍ റഷീദ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.