മലപ്പുറം: നിലമ്പൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജീവനി കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. യോഗ്യത: എം.എ/എം.എസ്.സി (സൈക്കോളജി). ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും.

ഓണ്‍ലൈനായി നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 11 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി guestgcn@gmail.com എന്ന് ഇ-മെയില്‍ വിലാസത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകള്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. സെപ്തംബര്‍ 15ന് രാവിലെ 9.30 മുതല്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 04931 260332.