മലപ്പുറം: തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 2021 ജൂലൈ വരെ കെ-ടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം 2021 സെപ്തംബര്‍ 14 (ചൊവ്വ) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ തിരൂര്‍ ജി.എം.യു.പി. സ്‌കൂളില്‍ നടക്കും. ഇതുവരെ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്തവര്‍ ഹാള്‍ ടിക്കറ്റുമായി എത്തണമെന്ന് തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് അതിനുള്ള അവസരവും ഇതോടൊപ്പമുണ്ടാകും.