തിരുവനന്തപുരം: ഭാരതീയ ചികിത്സ വകുപ്പ് ജില്ലയില്‍ ഗവ. ഓള്‍ഡ് ഏജ് ഹോം പൂജപ്പുര, ഗവ. കെയര്‍ ഹോം പുലയനാര്‍കോട്ട എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന വയോഅമൃതം പദ്ധതിയില്‍ മെഡിക്കല്‍ ഓഫിസര്‍ (യോഗ്യത – ബി.എ.എം.എസ് ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍), അറ്റന്‍ഡര്‍ (യോഗ്യത – ഏഴാം ക്ലാസ് യോഗ്യത, ശാരീരിക ക്ഷമത ഉളളവര്‍) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 41 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം ആയൂര്‍വേദ കോളേജിന് സമീപമുളള ആരോഗ്യഭവന്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ വിദ്യാഭ്യാസ യോഗ്യത, മേല്‍ വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുളളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമായും ഹാജരാക്കണം. മെഡിക്കല്‍ ഓഫിസര്‍ (ആയൂര്‍വേദ) ഇന്റര്‍വ്യൂ ഈ മാസം 15 രാവിലെ 11നും അറ്റന്‍ഡര്‍ 17 രാവിലെ 11നും ആയിരിക്കും.