എറണാകുളം: ഹൈടെക് ക്ലാസ് മുറികളും ആധുനിക പഠന സജ്ജീകരണങ്ങളുമായി ജില്ലയിലെ 11 വിദ്യാലയങ്ങള്‍ പുതിയ കെട്ടിടത്തിന്റെ മികവിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായത്. പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനവും പുതുതായി പണി ആരംഭിക്കുന്നതിനുള്ള 13 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നവീകരിച്ച അഞ്ച് ഹയര്‍ സെക്കണ്ടറി ലാബുകളുടെ ഉദ്ഘാഘാടനവും സെപ്തംബര്‍ 14 പകല്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഇടപ്പള്ളി ജി.എച്ച്.എസ്.എസില്‍ അഞ്ചു കോടി രൂപയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലായി പത്തു ക്ലാസ്‌റൂമുകളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഞ്ചു ക്ലാസ്‌റൂമുകളും അടുക്കളയും ഡൈനിങ്ങ് മുറിയുമാണ് തയ്യാറായിരിക്കുന്നത്. ഇതിനു പുറമെ ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള നാല് ലാബുകളും സ്‌കൂളില്‍ സജ്ജമായിക്കഴിഞ്ഞു.

പുളിന്താനം ജി.യു.പി സ്‌കൂളില്‍
നാലു ക്ലാസ്‌റൂമുകളാണ്‌ന വീകരണത്തിന്റെഭാഗമായി നിര്‍മിച്ചിരിക്കുന്നത്. . രണ്ട് പ്രൊജക്ടറുകളും നാലു ലാപ്‌ടോപ്പുകളും ക്ലാസ്മുറികളില്‍ ഒരുക്കിയിട്ടുണ്ട്.

പൂത്തോട്ട ജി.ജെ.ബി.സ്‌കൂളില്‍ ഒരു കോടി രൂപ പ്ലാന്‍ ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളും ഒന്നു മുതല്‍ നാല് വരെ ക്ലാസുകളാണ് ഇവിടെയുള്ളത്. പുതിയ രണ്ടു നില കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണ് ഉള്ളത്. രണ്ട് ക്ലാസ് മുറികളില്‍ പ്രൊജക്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. നൂതന സൗകര്യങ്ങളോടു കൂടിയ രണ്ട് ശുചി മുറികളും പുതിയ കെട്ടിടത്തിലുണ്ട്. 89 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളത്.

നവീകരിച്ച സ്മാര്‍ട്ട് ക്ലാസ് മുറികളുമായി പാലിയം ജി.എച്ച്.എസ്.എസും വിദ്യാര്‍ത്ഥികള്‍ക്കായി ഒരുങ്ങി. അഞ്ച് കോടി രൂപ മുടക്കിയാണ് സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മ്മിച്ചത്. മൂന്നു നിലകളിലാണ് കെട്ടിടം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഹൈസ്‌കൂളിനായി ഒന്‍പത് ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്കായി 12 ക്ലാസ് മുറികളും ഒരു ശുചി മുറി ബ്ലോക്കുമാണ് പുതിയ കെട്ടിടത്തിലുള്ളത്.

ചേന്ദമംഗലം ജി.യു.പി.സ്‌കൂളിലെ പുതിയ കെട്ടിടത്തില്‍
ഒരു കോടി രൂപ ചെലവില്‍ രണ്ട് നിലകളിലായി പത്ത് ഹൈടെക് ക്ലാസ്മുറികളാണ് ഉള്ളത്. ശൗചാലയവും പുതിയ കെട്ടിടത്തിലുണ്ട്.

വടവുകോട് ഗവ. ലോവര്‍ െ്രെപമറി സ്‌കൂളിലെ പുതിയ ക്ലാസ് മുറികളും ഉദ്ഘാടനത്തിന് സജ്ജമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിലാണ് ഹൈടെക് നിലവാരത്തില്‍ ക്ലാസ് മുറികള്‍ ഒരുക്കിയിരിക്കുന്നത്.

നോര്‍ത്ത് വാഴക്കുളം ഗവ. അപ്പര്‍ െ്രെപമറി സ്‌കൂളില്‍ ഒരു കോടി രൂപ ചെലവില്‍ ആറ് ഹൈടെക് ക്ലാസ് മുറികളും അടുക്കളയുമാണ് പുതുതായി നിര്‍മിച്ചിട്ടുള്ളത്. എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാലയത്തില്‍ ആകെ 425 കുട്ടികളാണുള്ളത്.

സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതിയില്‍ സ്മാര്‍ട്ടായ എളമക്കര
ജിഎച്ച് എസ്എസില്‍ അഞ്ച് കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. നാല് നിലകളില്‍ ഹയര്‍ സെക്കന്‍ഡറി ഹൈസ്‌ക്കൂള്‍ വിഭാഗത്തിനായാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. എട്ട് ടോയ്‌ലറ്റ് സമുച്ചയങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്സ് റൂം , കമ്പ്യൂട്ടര്‍ ലാബ് , 8 ഹൈടെക്ക് ക്ലാസ്സ് മുറികള്‍ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.

പുത്തന്‍തോട് ജി എച്ച് എസ് എസ് . പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ അഞ്ച് കോടി രൂപ മുതല്‍ മുടക്കിലും മുന്‍ എം എല്‍ എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ വികസന ഫണ്ടിലെ ഒരു ലക്ഷം രൂപ മുതല്‍ മുടക്കിലുമാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. ഒന്‍പത് ക്ലാസ്സ് മുറികള്‍, അടുക്കള , ഡൈനിംഗ് റൂം, സ്റ്റാഫ് റൂം, ഓഫീസ് റൂം, 7 ബോയ്‌സ് ടോയ്‌ലറ്റ് , 7 ഗേള്‍സ് ടോയ്‌ലറ്റ്, വാട്ടര്‍ ടാങ്ക്, സെപ്റ്റിക് ടാങ്ക് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.

സൗത്ത് വാഴക്കുളം ഗവ. ലോവര്‍ െ്രെപമറി സ്‌കൂളില്‍ സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി 19 ലക്ഷം രൂപ ചെലവിലാണ് രണ്ട് ക്ലാസ് മുറികളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

പി.ടി.തോമസ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വെണ്ണല ജി.എച്ച്.എസ്.സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഒരു കോടി രൂപ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ഒന്‍പത് ഹൈടെക് ക്ലാസ് മുറികള്‍, അധ്യാപകര്‍ക്കുള്ള ക്യാബിന്‍, ടോയ്‌ലെറ്റുകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. അപ്പര്‍ െ്രെപമറി വിഭാഗത്തില്‍ 245 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.