മലപ്പുറം: ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയിലെ മൂസക്കുട്ടി സ്മാരക ബസ്റ്റാന്‍ഡില്‍ നിര്‍മിച്ച ശുചിമുറികള്‍ നഗരസഭ ചെയര്‍മാന്‍ പി. ഷാജി നാടിന് സമര്‍പ്പിച്ചു. ഹരിത കേരളം മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

വനിതകള്‍ക്കും കുട്ടികള്‍ക്കും ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കാവുന്ന രീതിയില്‍ ആധുനിക സംവിധാനങ്ങളോടെ 100 ശുചി മുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോട് കൂടിയ വിശ്രമ കേന്ദ്രങ്ങളുമാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വൈസ് ചെയര്‍മാന്‍ എ.നസീറ ടീച്ചര്‍ അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.