ഇടുക്കി :ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലോക കായിക മാമാങ്കമായ ഒളിമ്പിക്സിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഒളിമ്പ്യാഡ് – 21 എന്ന പേരില്‍ ഒരു ഒളിമ്പിക്സ് ക്വിസ് മത്സരം ഓണ്‍ലൈനായി സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ.എസ്.ആര്.റ്റി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി.വര്‍ഗ്ഗീസ് ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സത്യന്, വാഴത്തോപ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ബി.സബീഷ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി.കെ.കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒന്നാം സമ്മാനം മാന്സിഫ് ഇസ്മയില്‍ 5,001 രൂപാ, രണ്ടാം സമ്മാനം കൃഷ്ണജ.പി.പാര്ത്ഥന് 3,001 രൂപാ, മൂന്നാം സ്ഥാനം ജോയല്‍ ജോസഫ് 2,001 രൂപാ, നാലാം സ്ഥാനം ദേവിനി.എസ്. 1,001 രൂപാ, അഞ്ചാം സ്ഥാനം സാരംഗ്.എസ് 501 രൂപായും കൂടാതെ ഇവര്‍ക്ക് ഫലകവും, സര്‍ട്ടിഫിക്കറ്റുകളും, മെഡലുകളും നല്കി. പാലാ സെന്റ് തോമസ് കോളേജിലെ കായികവകുപ്പ് മേധാവി ആശിഷിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരം നടത്തിയത്.
