വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ഡി.സി ബുക്ക്‌സും ചേര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന പുസ്തകവണ്ടി കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ പര്യടനം നടത്തി. മാടപ്പള്ളി ബ്ലോക്ക് പരിധിയിലെ മാടപ്പള്ളി സി.എസ്. സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ അലക്സാണ്ടര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അച്ചാമ്മ മാത്യു, സജി കെ ജോര്‍ജ്, മണിയമ്മ രാജപ്പന്‍,ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജ്യോതി എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥിനി ആത്മജ ബാബു കവിതാപാരായണം നടത്തി.
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വാഴൂര്‍ ഗവ. എച്ച്. എസ്സില്‍ പുസ്തകവണ്ടിയെത്തിയപ്പോള്‍ ബ്ലോക്ക് പ്രസിഡണ്ട് ബാലഗോപാലന്‍, പഞ്ചായത്ത് പ്രസിഡണ്ട് പുഷ്‌ക്കല, ഹെഡ്മിസ്ട്രസ് സെലിന്‍ ജോസഫ്, ബി.ഡി.ഒ സുജിത്ത് എന്നിവര്‍ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയിലെ കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്‌കൂളിലെത്തിയപ്പോള്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ റോസമ്മ അഗസ്റ്റിന്‍,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത രതീഷ്, വി.ടി.അയൂബ് ഖാന്‍, ഗ്രാമപഞ്ചായത്തംഗം നു ബിന്‍ അന്‍ഫല്‍, ബി.ഡി.ഒ. എന്‍. രാജേഷ്, ഹെഡ്മാസ്റ്റര്‍ ഹരി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
