കൊല്ലം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് പൊതുജന ജീവിതത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ പഠിക്കുന്നതിനായി ‘കോവിഡ് 19 ഇംപാക്ട് സര്‍വ്വേ ഓണ്‍ ഹൗസ് ഹോള്‍ഡ് സെക്ടര്‍’ സര്‍വ്വേ ജില്ലയില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 10 മുതല്‍ 15 വരെയുള്ള കാലയളവാണ് സര്‍വേയ്ക്കായി നിശ്ചയിച്ചിട്ടുള്ളത്. സാമ്പത്തിക മേഖല, തൊഴില്‍ ലഭ്യത ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഭക്ഷണത്തിന്റെ സ്രോതസ്സ്, വായ്പ എന്നീ വിഷയ മേഖലകളില്‍ കോവിഡിന്റെ ആഘാതം പരിശോധിക്കുന്നതിനാണ് സര്‍വ്വേ. ജില്ലയില്‍ ഗ്രാമീണ നഗര മേഖലകളില്‍ നിന്നും 32 സാമ്പിളുകള്‍ വിവരശേഖരണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ വികസന്മോഖന ആസൂത്രണത്തിനും നയരൂപീകരണത്തിനും വിനിയോഗിക്കും. വിവരശേഖരണത്തിനായി എത്തുന്ന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുമായി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.