ആലപ്പുഴ: അര്‍ത്തുങ്കല്‍ പൊഴിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നവീകരണോദ്ഘാടനം അഡ്വ. എ.എം. ആരിഫ് എംപി നിര്‍വഹിച്ചു. പി.എം.കെ.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഞ്ഞിക്കുഴി ബ്ലോക്കിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 35 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിട്ടുള്ളത്. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പൊഴിയുടെ ആഴം കൂട്ടൂന്ന പ്രവര്‍ത്തനങ്ങളാണിപ്പോള്‍ നടക്കുന്നത്.
ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് വി. ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. ഡി. ഷിമ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജനി ദാസപ്പന്‍, റാണി ജോര്‍ജ്, കെ.പി വിനോദ്, ഫാ. സ്റ്റീഫന്‍ പുന്നക്കല്‍, ഫാ. ജോണ്‍സണ്‍, ബ്ലോക്ക് സെക്രട്ടറി കെ.എ. തോമസ് എന്നിവര്‍ പങ്കെടുത്തു.