തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ പൂര്‍ണതോതില്‍ നവീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പഴയ കാലത്ത് വളരെ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കോട്ടണ്‍മില്ലാണ് തിരുവണ്ണൂരിലേത്. ഇടക്കാലത്ത് വലിയമാറ്റം വന്നു. ഇപ്പോള്‍ ലാഭത്തിലാണ് കോട്ടണ്‍ മില്‍ പ്രവര്‍ത്തിക്കുന്നത്.

ഏറ്റവും പുതിയ ടെക്‌നോളജി ഉപയോഗിച്ച് പുതിയ യന്ത്ര സാമഗ്രികള്‍ ഇറക്കുമതി ചെയ്ത് ഏറ്റവും നല്ല വ്യവസായ സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമം നടത്തും. അതു വഴി കോഴിക്കോടിന്റെ വ്യവസായ ഭൂപടത്തില്‍ തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ പ്രമുഖ സ്ഥാനത്താകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോട്ടണ്‍ മില്ലിന്റെ പരിസരത്ത് നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന കുളം ഉപയോഗപ്രദമാക്കാനുള്ള നടപടിയെടുക്കും. സഹകരണ സംഘങ്ങളുമായി സഹകരിച്ച് കോട്ടണ്‍ മില്ലിലെ തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന കാര്യം പരിഗണിക്കും. കോട്ടണ്‍ മില്ലിന്റെ പൂര്‍ണ തോതിലുള്ള ആധുനികവല്‍ക്കരണത്തോടൊപ്പം കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

കോട്ടണ്‍ മില്ലിന്റെ നിലവിലെ അപര്യാപ്തതകളും പ്രയാസങ്ങളും അധികൃതര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇവ പരിഹരിക്കാനാവശ്യമായ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ജനറല്‍ മാനേജര്‍ ഹോബി മന്ത്രിക്ക് മില്ലിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തി. ഡെപ്യൂട്ടി മാനേജര്‍, മറ്റ് ജീവനക്കാര്‍, തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മലബാറിലെ നാട്ടുപ്രമാണിയായ ദേശമംഗലം ഇല്ലത്തെ കാരണവര്‍ 1880ല്‍ ബോംബെ സന്ദര്‍ശിച്ച വേളയില്‍ വ്യവസായ പ്രമുഖനായ ജെആര്‍ഡി ടാറ്റ യുമായി പരിചയപ്പെടുകയും മലബാറില്‍ ഒരു സ്പിന്നിങ് മില്‍ തുടങ്ങുന്നതിനെപറ്റി ഉപദേശം സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 1882 ല്‍ കോഴിക്കോട്ടെ വ്യവസായ പ്രമുഖനായിരുന്ന സേട്ട് നാഗ്ജിയുടെ സഹകരണത്തോടെ സ്പിന്നിങ് മില്ലിന്റെ കരട് രേഖ തയ്യാറാക്കുകയും 1853ല്‍ മദ്രാസ് പ്രൊവിന്‍സിനു കീഴിലുള്ള മലബാറില്‍ ദി മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് ലിമിറ്റഡ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അങ്ങനെ മലബാറിലെ ആദ്യത്തെ വ്യവസായം എന്ന നിലക്കും കേരളത്തിലെ ആദ്യത്തെ ടെക്‌സ്‌റ്റൈല്‍ മില്‍ എന്ന നിലയ്ക്കും കമ്പനി പ്രവര്‍ത്തനമാരംഭിച്ചു.

1978 ല്‍ കേരള സര്‍ക്കാര്‍ ഈ മില്‍ ഏറ്റെടുക്കുകയും കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനത്തിന് നടത്തിപ്പിനായി കൈമാറുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി മൂലം 2003ല്‍ സ്ഥാപനം അടച്ചു. 2006 ല്‍ പ്രവര്‍ത്തനം പുനരാരംഭിച്ച സ്ഥാപനം 2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 36 കോടി രൂപ മുടക്കി ആധുനികവല്‍ക്കരിക്കുകയായിരുന്നു. കോട്ടണ്‍ മില്‍ പൂര്‍ണതോതില്‍ നവീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പഴയ കാലത്ത് വളരെ നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കോട്ടണ്‍മില്ലാണ് തിരുവണ്ണൂരിലേത്. ഇടക്കാലത്ത് വലിയമാറ്റം വന്നു. ഇപ്പോള്‍ ലാഭത്തിലാണ് കോട്ടണ്‍ മില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും പുതിയ ടെക്‌നോളജി ഉപയോഗിച്ച് പുതിയ യന്ത്ര സാമഗ്രികള്‍ ഇറക്കുമതി ചെയ്ത് ഏറ്റവും നല്ല വ്യവസായ സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമം നടത്തും. അതു വഴി കോഴിക്കോടിന്റെ വ്യവസായ ഭൂപടത്തില്‍ തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ പ്രമുഖ സ്ഥാനത്താകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോട്ടണ്‍ മില്ലിന്റെ പരിസരത്ത് നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന കുളം ഉപയോഗപ്രദമാക്കാനുള്ള നടപടിയെടുക്കും. സഹകരണ സംഘങ്ങളുമായി സഹകരിച്ച് കോട്ടണ്‍ മില്ലിലെ തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന കാര്യം പരിഗണിക്കും. കോട്ടണ്‍ മില്ലിന്റെ പൂര്‍ണ തോതിലുള്ള ആധുനികവല്‍ക്കരണത്തോടൊപ്പം കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

കോട്ടണ്‍ മില്ലിന്റെ നിലവിലെ അപര്യാപ്തതകളും പ്രയാസങ്ങളും അധികൃതര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇവ പരിഹരിക്കാനാവശ്യമായ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ജനറല്‍ മാനേജര്‍ ഹോബി മന്ത്രിക്ക് മില്ലിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തി. ഡെപ്യൂട്ടി മാനേജര്‍, മറ്റ് ജീവനക്കാര്‍, തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മലബാറിലെ നാട്ടുപ്രമാണിയായ ദേശമംഗലം ഇല്ലത്തെ കാരണവര്‍ 1880ല്‍ ബോംബെ സന്ദര്‍ശിച്ച വേളയില്‍ വ്യവസായ പ്രമുഖനായ ജെആര്‍ഡി ടാറ്റ യുമായി പരിചയപ്പെടുകയും മലബാറില്‍ ഒരു സ്പിന്നിങ് മില്‍ തുടങ്ങുന്നതിനെപറ്റി ഉപദേശം സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 1882 ല്‍ കോഴിക്കോട്ടെ വ്യവസായ പ്രമുഖനായിരുന്ന സേട്ട് നാഗ്ജിയുടെ സഹകരണത്തോടെ സ്പിന്നിങ് മില്ലിന്റെ കരട് രേഖ തയ്യാറാക്കുകയും 1853ല്‍ മദ്രാസ് പ്രൊവിന്‍സിനു കീഴിലുള്ള മലബാറില്‍ ദി മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് ലിമിറ്റഡ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അങ്ങനെ മലബാറിലെ ആദ്യത്തെ വ്യവസായം എന്ന നിലക്കും കേരളത്തിലെ ആദ്യത്തെ ടെക്‌സ്‌റ്റൈല്‍ മില്‍ എന്ന നിലയ്ക്കും കമ്പനി പ്രവര്‍ത്തനമാരംഭിച്ചു.

1978 ല്‍ കേരള സര്‍ക്കാര്‍ ഈ മില്‍ ഏറ്റെടുക്കുകയും കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനത്തിന് നടത്തിപ്പിനായി കൈമാറുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി മൂലം 2003ല്‍ സ്ഥാപനം അടച്ചു. 2006 ല്‍ പ്രവര്‍ത്തനം പുനരാരംഭിച്ച സ്ഥാപനം 2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 36 കോടി രൂപ മുടക്കി ആധുനികവല്‍ക്കരിക്കുകയായിരുന്നു.