പാരമ്പര്യമായി കൈവശം വച്ച ഭൂമിയുടെ അവകാശികളായതില്‍ സന്തോഷിച്ച് ഷാജിയും ഷിജിയും

പത്തനംതിട്ട: വലംചുഴി കണ്ണങ്കര ഇടുവക്കമേലേതില്‍ ഷാജിയും ഷിജിയും തങ്ങളുടെ പൂര്‍വികര്‍ 75 വര്‍ഷത്തില്‍ അധികമായി കൈവശം വച്ചിരുന്ന ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. ഇവരുടെ 4.22 സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പത്തനംതിട്ടയില്‍ വഴിയോര കച്ചവടം നടത്തിയാണ് ഷാജി ഉപജീവനം നടത്തുന്നത്.