പത്തനംതിട്ട: കല്ലറകടവ് ലളിതാ രാജന് പറയാനുള്ളത് സര്‍ക്കാരിന്റെ കരുതലിനുള്ള നന്ദിയാണ്. നാല്‍പ്പത് വര്‍ഷത്തില്‍ അധികമായി കൈമാറിക്കിട്ടിയ 3.21 സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് രാജന്‍പിള്ളയും ലളിതാ രാജനും കൂലിപണി ചെയ്താണ് ഉപജീവനം നടത്തുന്നത്. ഇവരുടെ രണ്ട് മക്കളെ നേരത്തെ വിവാഹം കഴിച്ച് അയച്ചിരുന്നു.
