കൊല്ലം: സ്വന്തം പേരില്‍ ഭൂമിയായതിന്റെ സന്തോഷത്തിലാണ് ചിതറ വില്ലേജിലെ കുറക്കോട്, കോങ്കലില്‍ പുത്തന്‍ വീട്ടില്‍ സുലതി. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായാണ് പട്ടയം ലഭിച്ചത്. കൊട്ടാരക്കര മാര്‍ത്തോമ ജൂബിലി ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണിപട്ടയം കൈമാറി. നിറഞ്ഞ പുഞ്ചിരിയോടെ ആണ് സുലതി പട്ടയം ഏറ്റുവാങ്ങിയത്. സ്വന്തം പേരില്‍ ഒരു തുണ്ട് ഭൂമി എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയതിന് സംസ്ഥാന സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും നിറഞ്ഞ സന്തോഷവും കടപ്പാടുമാണ് സുലതി രേഖപ്പെടുത്തിയത്.
