തലപ്പിളളി താലൂക്കില്‍ 38 കുടുംബങ്ങള്‍ക്കു കൂടി പട്ടയം വിതരണം ചെയ്തു. താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പട്ടയമേളയില്‍ സേവിയര്‍ ചിറ്റിലപിള്ളിഎം എല്‍ എ പട്ടയവിതരണം നിര്‍വ്വഹിച്ചു.
മിച്ചഭൂമി 1, വനഭൂമി 28, ലാന്‍ഡ് ട്രിബൂണല്‍ 9 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള പട്ടയങ്ങളാണ് വിതരണം ചെയ്തത്.
ചടങ്ങില്‍ വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ഷീല മോഹനന്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനില്‍ കുമാര്‍, ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയരാജ്, ജില്ലാ പഞ്ചായത്ത് അംഗം സാബിറ, തഹസില്‍ദാര്‍ എ.എന്‍. ഗോപകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ലിജോ ജോസ് എന്നിവര്‍ പങ്കെടുത്തു.