തൃശ്ശൂർ: പെരിങ്ങോട്ടുക്കര പച്ചാമ്പുള്ളി വിജയകുമാര്‍ തന്റെ ആകെ സമ്പാദ്യമായ 4 സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ 40 വര്‍ഷമായി പട്ടയം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയായിരുന്നു വിജയകുമാറും ഭാര്യ പ്രേമാവതിയും. മിച്ചഭൂമിയിലാണ് ഇവരുടെ 4 സെന്റ് ഭൂമി ഉള്‍പ്പെടുന്നത്.
മൂന്ന് മക്കളാണ് വിജയകുമാര്‍ – പ്രേമകുമാരി ദമ്പതികള്‍ക്ക്. സ്വന്തം പേരില്‍ പട്ടയമില്ലാത്തതിനാല്‍ മക്കളുടെ പഠനത്തിനും വിവാഹ ആവശ്യങ്ങള്‍ക്കുമായി ലോണിനോ മറ്റ് ആവശ്യങ്ങള്‍ക്കോ അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തമായ ഈ പട്ടയത്തിലൂടെ ഇതിനെല്ലാം പരിഹാരമാവുകയാണെന്ന് വിജയകുമാര്‍ പറയുന്നു. ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പ് സഫലമായതിന്റെ സന്തോഷത്തിലാണ് വിജയകുമാറും കുടുംബവും.