കാസർഗോഡ്: കൊളത്തൂര്‍ അഞ്ചാം മൈയിലിലെ കുഞ്ഞിരാമനും ശ്യാമളയ്ക്കും പട്ടയമേളയില്‍ 14 സെന്റ് ഭൂമി ലഭിച്ചു. ഏഴ് വര്‍ഷമായി ഷെഡ് കെട്ടി താമസിച്ചു വരുന്ന മണ്ണ് ഇനി ഈ ദമ്പതികള്‍ക്ക് സ്വന്തം. കൂലിപ്പണിക്കാരായ കുഞ്ഞിരാമനും ശ്യാമളയും മലവേട്ടുവ സമുദായക്കാരാണ്. പട്ടയമേളയില്‍ തങ്ങള്‍ക്ക് സ്വന്തമായി ഭൂമി കിട്ടിയ സന്തോഷത്തിലായിരുന്നു ഈ കടുംബം.