കാസർഗോഡ്: മഞ്ചേശ്വരം താലൂക്കിൽ നടന്ന പട്ടയമേള എ.കെ.എം അഷറഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം താലൂക്കിൽ കേരള ഭൂപതിവ് ചട്ടപ്രകാരം 17 പേർക്കും ക്രയവിക്രയ സർട്ടിഫിക്കറ്റ് വിഭാഗത്തിൽ ആറ് പേർക്കുമാണ് പട്ടയം നൽകുന്നത്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുന്ദരി ആർ.ഷെട്ടി, എസ്.ഭാരതി, ജീൻലവീന മെന്താരോ, ജയന്തി അശോക്, സുബ്ബണ്ണ ആൾവ, സോമശേഖര, ഖദീജത്ത് റിസാന, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഗോൾഡൻ അബ്ദുറഹിമാൻ, കെ.കമലാക്ഷി, ജമീല സിദ്ദിഖ്, നാരായണ നായ്ക്, മഞ്ചേശ്വരം താഹ്‌സിൽദാർ എൽ.ആർ ഷാജുമോൻ തുടങ്ങിയവർ സംസാരിച്ചു. മഞ്ചേശ്വരം തഹസിൽദാർ ആന്റോ പി.ജെ സ്വാഗതവും ആർ.ഡി.ഒ അതുൽ എസ്. നാഥ് നന്ദിയും പറഞ്ഞു.