ഇടുക്കി: കേരളാ ഷോപ്‌സ് & കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതര്‍ക്ക് (മക്കള്‍, സഹോദരങ്ങള്‍ , ഭാര്യ , ഭര്‍ത്താവ് ) കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ 2021 ഒക്ടോബര്‍ 1 മുതല്‍ 2022 മേയ് 31 വരെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള കോച്ചിങ് ക്ലാസുകള്‍ ആരംഭിക്കുന്നു . പ്രവേശനത്തിന് വേണ്ട അടിസ്ഥാന യോഗ്യത ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക് www .kile .kerala .gov .in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471 -2479966
