എറണാകുളം: സർക്കാരിന്റെ 100 ദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ 308 വീടുകളുടെയും 303 ഫ്ലാറ്റുകളുടെയും സംസ്ഥാന തല ഗൃഹപ്രവേശം സെപ്റ്റംബര്‍ 16 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ജില്ലയിൽ ഇതിന്റെ ഭാഗമായി 15 വീടുകളുടെ താക്കോൽ കൈമാറും.

മത്സ്യബന്ധന – സാംസ്ക്കാരിക – യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് തീരദേശ ജില്ലകളിലെ 33 നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളുടെ ഭാഗമായി ജില്ലയിൽ വൈപ്പിന്‍ – കൊച്ചി നിയോജക മണ്ഡലങ്ങളിലും പരിപാടി നടക്കും.

ഞാറക്കല്‍ മാഞ്ഞൂരാന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടിയില്‍ . കെ.എന്‍ ഉണ്ണികൃഷ്ണൻ എം.എല്‍.എ
അദ്ധ്യക്ഷത വഹിക്കും. 10 ഭവനങ്ങളുടെ താക്കോല്‍ വ്യവസായ നിയമ
വകുപ്പ് മന്ത്രി പി രാജീവ് കൈമാറും.

കൊച്ചി നിയോജകമണ്ഡലത്തിൽ പൂര്‍ത്തീകരിച്ച 5 ഭവനങ്ങളുടെ താക്കോല്‍ കെ.ജെ മാക്സി എം.എല്‍.എ നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാര്‍ , ജനപ്രതിനിധികള്‍, രാഷ്ട്രീയ –
സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും.