പാലക്കാട്: സ്‌കൂള്, കോളജ്, ഗവേഷണതലങ്ങളിലുള്ള വിദ്യാര്ഥികള്ക്ക് നൂതന ആശയങ്ങള് പങ്കുവയ്ക്കാനും പ്രാവര്ത്തികമാക്കാനും പ്രചോദനം നല്കുന്ന യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമില് പങ്കെടുക്കാം. സംസ്ഥാന സര്ക്കാരിന്റെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് -ഇന്നൊവേഷന് സ്ട്രാറ്റജിക കൗണ്സില് (കെഡിസ്‌ക്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിദ്യാര്ഥികളെ പങ്കെടുപ്പിക്കാന് താല്പ്പര്യമുള്ള വിദ്യാഭ്യാസ – ഗവേഷണസ്ഥാപനങ്ങള് www.yip.kerala.gov.in എന്ന വെബ്‌സൈറ്റില് രജിസ്റ്റര് ചെയ്യണം. രജിസ്റ്റര് ചെയ്യുന്ന സ്ഥാപനങ്ങളിലെ 13 നും 35 നും മധ്യേ പ്രായമുള്ള വിദ്യാര്ഥികള്ക്കാണ് അവസരം. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന് കീഴിലുള്ള കേരളഡെവലപ്‌മെന്റ് -ഇന്നൊവേഷന്സ്ട്രാറ്റജി കൗണ്സില് (കെഡിസ്‌ക്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രോഗ്രാമില് പങ്കെടുത്ത് ജില്ലാതല മൂല്യനിര്ണയത്തില് വിജയിക്കുന്ന ടീമുകള്ക്ക് 25000 രൂപയും സംസ്ഥാനതല മൂല്യനിര്ണയത്തില് വിജയിക്കുന്ന ടീമുകള്ക്ക് 50000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനതലത്തില് തിരഞ്ഞെടുക്കുന്നവര്ക്ക് അവരുടെ ആശയങ്ങള് വിജയകരമായി പൂര്ത്തിയാകുന്നതിന് മൂന്നുവര്ഷത്തേക്ക് ആവശ്യമായ മെന്ററിംഗ്, സാമ്പത്തിക, സാങ്കേതിക സഹായങ്ങള് നല്കും. ഏറ്റവും കൂടുതല് വിദ്യാര്ഥികളെ പ്രോഗ്രാമില് രജിസ്റ്റര് ചെയ്യിക്കുന്ന സ്ഥാപനങ്ങള്ക്ക് ആകര്ഷകമായ സമ്മാനങ്ങള് ലഭിക്കും. ഫോണ്: 8086250228, 9567876908