പാലക്കാട്: റീജ്യണല് ട്രാന്സ്‌പോര്ട്ട് ഓഫീസിലും സബ് റീജ്യണല് ട്രാന്സ്‌പോര്ട്ട് ഓഫീസുകളിലും എല്ലാ പ്രവര്ത്തി ദിവസങ്ങളിലും 30 പേര് വീതം മൂന്ന് ബാച്ചുകളിലായി ദിവസേന 90 പേര്ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താന് തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം ഡ്രൈവിംഗ് ടെസ്റ്റിന് സ്ലോട്ട് കിട്ടാത്തവര് ഓണ്ലൈനായി എത്രയും വേഗം സ്ലോട്ട് എടുത്ത് ഡ്രൈവിംഗ് ടെസ്റ്റിന് എത്തണമെന്ന് റീജ്യണല് ട്രാന്സ്‌പോര്ട്ട് ഓഫീസര് അറിയിച്ചു.