പാലക്കാട്: ഷോളയൂര് കുടുംബാരോഗ്യ കേന്ദ്രം, അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി ഷോളയൂര് ഗ്രാമ പഞ്ചായത്തിലെ മൂലഗംഗല്, വെച്ചപ്പതി, വരഗംമ്പടി എന്നി വിദൂര ആദിവാസി ഊരുകളില് ദന്ത രോഗ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിപ്പിച്ചു.
ക്യാമ്പില് 50 ഓളം പേര് പങ്കടുത്തു. 15 ഓളം പേര്ക്ക് ചികിത്സ ആവശ്യമുള്ളതായി കണ്ടെത്തി. വരും ദിവസങ്ങളിലും അട്ടപ്പാടിയിലെ വിവിധ ഊരുകളില് ദന്ത രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അഗളി സാമുഹ്യ ആരോഗ്യ കേന്ദ്ര മെഡിക്കല് ഓഫീസര് ഡോ. ജൂഡ് ജോസ് തോംസണ് അറിയിച്ചു.
ഷോളയൂര് ഹെല്ത്ത് ഇന്സ്‌പെക്ടര് എസ് എസ്. കാളിസ്വാമിയുടെ നേതൃത്വത്തില് നടന്ന ക്യാമ്പില് അസിസ്റ്റന്റ് ഡെന്റല് സര്ജന് ഡോ.കെ. ദീപ, ഡെന്റല് ഹൈജിനിസ്റ്റ് എം.എസ്. ശ്രീകുട്ടി , ജൂനിയര് പബ്ലിക് ഹെല്ത്ത് നഴ്സ് സുമ, ട്രൈബല് പ്രൊമോട്ടര്മാരായ മുരുകന്,ഗോപാല്, ആശ വര്ക്കര് മുരുകി, നഞ്ചി, വള്ളിയമ്മ, എന്നിവര് പങ്കെടുത്തു.