കൊല്ലം: കേരളത്തിലെ എല്ലാ ജില്ലകളിലും പിന്നാക്ക വികസ വകുപ്പിന്റെ ഓഫീസുകള്‍ സ്ഥാപിക്കുന്നത് പരിഗണനയില്ലെന്ന് പട്ടികജാതി-പട്ടിക വര്‍ഗക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. മുണ്ടയ്ക്കല്‍ ശ്രീനാരാണയണ സാംസ്‌കാരിക സമിതി ഹാളില്‍ മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചു വര്‍ഷം കൊണ്ട് പിന്നാക്ക വിഭാഗങ്ങളിലുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തനുള്ള നടപടികള്‍ സ്വീകരിക്കും. ഏറ്റവും പിന്നാക്കമുള്ള ജനവിഭാഗത്തെ മുന്‍നിരയെലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കും. മുഖ്യധാരയിലേക്ക് കടന്ന് വരാന്‍ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന തടസ്സങ്ങളും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു.

തൊഴില്‍-വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് മുന്‍നിരയിലെത്താനുള്ള പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് ചടങ്ങില്‍ വിവിധ ആനുകൂല്യങ്ങളുടെ വിതരണം നിര്‍വഹിച്ച മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

എം. നൗഷാദ് എം. എല്‍. എ അധ്യക്ഷനായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി., വകുപ്പ് മുന്‍ ഡയറക്ടര്‍ പി. ഐ. ശ്രീവിദ്യ റിപോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍ ദേവിദാസ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങയിവര്‍ പങ്കെടുത്തു.