സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം എം. മുകേഷ് എം എല്‍. എ. നിര്‍വഹിച്ചു.
114 മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് പള്ളിതോട്ടം ക്യു. എസ്. എസ് കോളനിയില്‍ പുനരധിവസിക്കാന്‍ പോകുന്നത്. ഡിസംബറോട് കൂടി ഈ ഭാവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകും ഇതോടെ മത്സ്യതൊഴിലാളികള്‍ക്ക് നല്‍കി വലിയ വാഗ്ദാനം യഥാര്‍ഥ്യമാകുമെന്നും എം.മുകേഷ് എം. എല്‍. എ. പറഞ്ഞു.
കൊല്ലം നിയോജകമണ്ഡലത്തിലെ നീരാവില്‍, അഷ്ടമുടി, പെരിനാട്, പ്രാക്കുളം, പനയം എന്നിവിടങ്ങളിലായി 10 വീടുകളാണ് പുനര്‍ഗേഹം പദ്ധതി വഴി പൂര്‍ത്തികരിച്ചത്.
തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് പുനര്‍ഗേഹം.
പ്രാക്കുളം ശ്രീ ഗോസ്തലക്കാവ് ദേവീക്ഷേത്ര ഹാളില്‍ നടന്ന ചടങ്ങില്‍ തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്‍,വൈസ് പ്രസിഡന്റ് സുലഭ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ എല്‍. ജയന്തി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം എം. അനില്‍കുമാര്‍,തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗം എ.ഷീജ, കുണ്ടറ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ആര്യ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.