പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ഇരവിപുരം നിയോജക മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം എം.നൗഷാദ് എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മഹത്തായ പദ്ധതിയാണ് പുനര്‍ഗേഹമെന്ന് എംഎല്‍എ പറഞ്ഞു. വ്യക്തിഗത വീടിന്റെ താക്കോല്‍ മുക്കം സ്വദേശി അഡോണയ്ക്ക് എംഎല്‍എ കൈമാറി. ഇരവിപുരം മണ്ഡലത്തില്‍ 18 വീടുകളാണ് പുനര്‍ഗേഹം പദ്ധതിയിലൂടെ പൂര്‍ത്തിയായത്.
ചടങ്ങില്‍ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ,വൈസ് പ്രസിഡന്റ് ജവാബ് റഹ്‌മാന്‍,ജില്ലാ പഞ്ചായത്ത് അംഗം എസ്.സെല്‍വി,പഞ്ചായത്ത് അംഗങ്ങള്‍,ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ശോഭന ഉപേന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.