പുനര്‍ഗേഹം പദ്ധതിയിലൂടെ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു നിര്‍വഹിച്ചു. നിയോജകമണ്ഡലത്തില്‍ ആകെ 21 ഗുണഭോക്താക്കള്‍ ആണുള്ളത്.പൂര്‍ത്തിയായ പത്ത് വീടുകളില്‍ ഗൃഹപ്രവേശനത്തിന് തയ്യാറായ അഞ്ചുപേര്‍ക്ക് ആണ് താക്കോല്‍ കൈമാറിയത്.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ. സുനിമോള്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ്, ഡിവിഷന്‍ കൗണ്‍സിലര്‍ സി. ശ്രീഹരി, ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. വിനോദിനി, കരുനാഗപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, ഫിഷറീസ് ഓഫീസര്‍ ഹരിത തുടങ്ങിയവര്‍ പങ്കെടുത്തു