പുനര്‍ഗേഹം പദ്ധതിയിലൂടെ ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം ജി.എസ് ജയലാല്‍ എംഎല്‍എ നിര്‍വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ്, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു,ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി അജയന്‍,വാര്‍ഡ് അംഗം കെ.ഇന്ദിര,തേവള്ളി മത്സ്യ വിത്ത് കേന്ദ്രം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രിയ ജയസേനന്‍ എന്നിവര്‍ പങ്കെടുത്തു.
