മലപ്പുറം: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി 2021-22 പദ്ധതി പ്രകാരം പെരിന്തല്‍മണ്ണ നഗരസഭയിലെ പൊതു കുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പെരിന്തല്‍മണ്ണ നഗരസഭയിലെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി. ഷാജി 14-ാം വാര്‍ഡിലെ കോരക്കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു നിര്‍വഹിച്ചു.

പരിയോടനുബന്ധിച്ച് 22-ാം വാര്‍ഡില്‍ വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അമ്പിളി ടീച്ചര്‍ കൈതക്കുളത്തിലും 23-ാം വാര്‍ഡില്‍ കൗണ്‍സിലര്‍ ഷെര്‍ളിജ നെല്ലിക്കുളത്തിലും ഏഴാം വാര്‍ഡില്‍ കൗണ്‍സിലര്‍ ജിതേഷ് ചാലിയംകുളത്തിലും 31-ാം വാര്‍ഡില്‍ കൗണ്‍സിലര്‍ അഡ്വ. ഷാന്‍സി മംഗലത്ത് കുളത്തിലും പ്രദേശവാസികള്‍ക്കൊപ്പം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കോമണ്‍ കാര്‍പ്പ് ഇനത്തില്‍പ്പെട്ട കട്‌ല, രോഹു മൃഗാള്‍ എന്നീ മത്സ്യകുഞ്ഞുങ്ങളെയാണ് കുളങ്ങളില്‍ നിക്ഷേപിച്ചത്.