”ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സായ ആയുര്‍വേദ തെറാപ്പിസ്റ്റിന്റെ സപ്ലിമെന്ററി പരീക്ഷ 2018 ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് തിരുവനന്തപുരം, സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ, സര്‍ക്കാര്‍ ആയുര്‍വേദ കോളേജ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടക്കും.  സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു വിഷയത്തിന് 105 രൂപ എന്ന നിരക്കിലാണ് ഫീസ്.  ഫൈനില്ലാതെ ഫീസടയ്ക്കാവുന്ന അവസാന തീയതി ജൂലൈ 15.  25 രൂപ ഫൈനോടുകൂടി 20 വരെ ഫീസടയ്ക്കാം.  മൂന്ന് പേജുകളുള്ള അപേക്ഷാ ഫാറം ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.  അപേക്ഷാഫീസ്  ‘0210-03-101-98 Exam fees and other fees’ എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ട്രഷറിയില്‍ ഒടുക്കാം.  പൂരിപ്പിച്ച അപേക്ഷകള്‍ കോഴ്‌സ് പഠിച്ച സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍ക്ക് 20 വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം.  അപേക്ഷാ ഫാറങ്ങള്‍ www.ayurveda.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുകയില്ല.  പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ എല്ലാ ആയുര്‍വേദ പാരാമെഡിക്കല്‍ സ്ഥാപനങ്ങളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും യഥാസമയം പ്രസിദ്ധപ്പെടുത്തും