2018 മാര്‍ച്ച് 28 ലെ വിജ്ഞാപന പ്രകാരമുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ തസ്തികയില്‍ നിയമനത്തിനായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 24,25,26 തിയതികളില്‍ വൈക്കം ക്ഷേത്ര കലാപീഠത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷയും ഇന്റര്‍വ്യുവും ജൂലൈ 19,20,21 തിയതികളില്‍ രാവിലെ എട്ട് മുതല്‍ നടത്തും. മറ്റ് തിയതികളിലെ ഇന്റര്‍വ്യുവിന് മാറ്റം ഇല്ല. ഇന്റര്‍വ്യു മെമ്മോ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അയച്ചിട്ടുണ്ട്. ഇന്റര്‍വ്യു തിയതിക്ക് മൂന്ന് ദിവസം മുമ്പ് വരെ ഇന്റര്‍വ്യു മെമ്മോ ലഭിക്കാത്തവര്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഓഫീസുമായി നേരിട്ടു ബന്ധപ്പെടണം. വിവരങ്ങള്‍ക്ക് : www.kdrb.kerala.gov.in
