കോഴിക്കോട്‌ :ജില്ലയിലെ 64 കോവിഡ് ആശുപത്രികളിൽ 2,823 കിടക്കകളിൽ 1,525 എണ്ണം ഒഴിവുണ്ട്. 918 ഐ.സി.യു കിടക്കകളും 32 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 527 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 359 കിടക്കകൾ, 26 ഐ.സി.യു, 16 വെന്റിലേറ്റർ, 283 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 1003 കിടക്കകളിൽ 735 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 314 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,994 കിടക്കകളിൽ 1,506 എണ്ണം ഒഴിവുണ്ട്.