കൊല്ലം :സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി കൊല്ലം കോര്‍പറേഷനില്‍ ലൈഫ് പദ്ധതി പ്രകരം നിര്‍മ്മിച്ച 200 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ദാനവും ഇന്ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ മുഖേന നിര്‍വഹിക്കും.
സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനാകും. എം. നൗഷാദ് എം.എല്‍.എ മുഖ്യാതിഥിയും.
കോര്പ്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. ഗീതാകുമാരി, യു. പവിത്ര, ജി. ഉദയകുമാര്‍, ഹണി, എ. കെ സവാദ്, എസ്. സവിതാദേവി, കൗണ്‍സിലര്‍മാരായ ജോര്‍ജ്ജ് ഡി. കാട്ടില്‍, ടി. ജി. ഗിരീഷ്, ലൈഫ് മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശരത് ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും. കോര്പറേഷന് സെക്രട്ടറി പി. കെ. സജീവ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
