കൊല്ലം :സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ പദ്ധതികളുടെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ലൈഫ് പദ്ധതിയുടെ 1036 വീടുകള്‍ കൂടി. പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ (സെപ്തംബര്‍ 18) ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
ലൈഫ് ഒന്നാംഘട്ടത്തില്‍ 3618 വീടുകളും രണ്ടാംഘട്ടത്തില്‍ 8440, മൂന്നാംഘട്ടത്തില്‍ 1056 എണ്ണവുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. എസ്. സി -എസ്.ടി, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് അധിക ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തി 18 വീടുകളും, പി.എം.എ.വൈ(ജി) പദ്ധതിയുടെ ഭാഗമായി 1557, പി.എം.എ.വൈ (യു) ല്‍ 5281, എസ്. സി. വകുപ്പ് മുഖേന 1936, എസ്. ടി. വകുപ്പിന്റെ മൂന്ന്, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 770, മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ 107 ഉള്‍പ്പെടെ ജില്ലയിലാകെ പൂര്‍ത്തീകരിച്ചത് 22786 എണ്ണം.
ഭൂ-ഭവനരഹിത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട് അര്‍ഹത നേടിയിട്ടുള്ളവര്‍ക്ക് ഭൂമിയും ഭവനവും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
