ഇടുക്കി: നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കേര ഗ്രാമം പദ്ധതി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, ഇടവിള കൃഷി, ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് (കുറഞ്ഞത് 10 തെങ്ങ് കൃഷിയിടത്തില്‍ വേണം) അപേക്ഷിക്കാം. താല്‍പര്യമുള്ള കര്‍ഷകര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, കൃഷി ഭൂമിയുടെ തന്നാണ്ട് കരമടച്ച രസീത്/കൈവശ രേഖയുടെ കോപ്പി, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി, തെങ്ങിന്റെ കൃത്യമായ എണ്ണം എന്നിവയുമായി സെപ്റ്റംബര്‍ 30 നുള്ളില്‍ കൃഷിഭവനിലെത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.