തിരുവനന്തപുരം, പാലക്കാട് മെഡിക്കൽ കോളേജുകൾക്കും കെ എസ് ആർ ടി സി ക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ അത്യാധുനിക സംവിധാനമുള്ള മൂന്നു ആംബുലൻസുകളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

 

സഞ്ചരിക്കുന്ന ഓക്‌സിജൻ ജനറേറ്ററിന്റെ അനുമതിപത്രവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീകാന്ത് മുഖ്യമന്ത്രിക്കു കൈമാറി. 10 വെന്റിലേറ്ററുകൾ, അഞ്ച് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, വിദ്യാകിരണം പദ്ധതിയിലേക്ക് 100 ലാപ്‌ടോപ്പുകളുടെ ആദ്യ ഗഡു എന്നിവയും മുഖ്യമന്ത്രി സ്വീകരിച്ചു.