ജേണലിസ്റ്റ് – നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വത്തിന് അപേക്ഷിച്ചിട്ടും അംഗത്വം ലഭിക്കാതിരിക്കുകയോ റിട്ടയര്‍ ചെയ്തവര്‍ പെന്‍ഷന് അപേക്ഷിച്ചിട്ടും ഇതു വരെ പെന്‍ഷന്‍ ലഭിക്കാതിരിക്കുകയോ ചെയ്യുന്നവരുടെ അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനും സെപ്തംബര്‍ 29 ന് തിരുവനന്തപുരം ഡയറക്ടറേറ്റില്‍ അദാലത്ത് നടത്തുന്നു. അദാലത്തില്‍ പരിഗണിക്കുന്നതിന് അപേക്ഷകരുണ്ടെങ്കില്‍ സെപ്തംബര്‍ 25 നകം അപേക്ഷ സംബന്ധിച്ച വിവരങ്ങളും പരാതികളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. ഇതിനകം അപേക്ഷയുടെ വിവരങ്ങള്‍ തന്നവര്‍ വീണ്ടും നല്‍കേണ്ടതില്ലെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.