വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെലവൂര്‍ വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ചാമക്കാലയില്‍ ജയദാസന്‍ 4 സെന്റ് ഭൂമി സൗജന്യമായി നല്‍കി. വല്യച്ഛനായ ചാമക്കാലയില്‍ കേളുവിന്റെ സ്മരണ നിലനിര്‍ത്താനാണ് സര്‍ക്കാറിന് ഭൂമി കൈമാറാന്‍ ജയദാസന്‍ തീരുമാനിച്ചത്. ഈ ആഗ്രഹം അധികൃതര്‍ റവന്യുമന്ത്രി കെ രാജന്റെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കും കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയില്‍ വാടക വീട് നിര്‍മിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ സമ്മതപത്രം മന്ത്രിക്ക് കൈമാറുകയും ചെയ്തു.