മീനങ്ങാടി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എം.കെ ഷിവി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസര്‍ എം.കെ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബാവ കെ. പാലുകുന്ന്, ആന്റണി ജോസ്, എ.പി അനുഷ്യ, സി.എസ് അഭിജിത്ത്, റസ്ല അസ്മി, അമയ സൂസണ്‍ പോള്‍, കെ.വി വൈഷ്ണവി പാല്‍, പി.എസ് ഷഫ്ന, അക്സ മരിയ ഐസക്, ബേസില്‍ കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. ബഷീറിന്റെ ബാല്യകാല സഖി, ഭൂമിയുടെ അവകാശികള്‍ എന്നി കൃതികളെ ആസ്പദമാക്കി പുസ്തക ചര്‍ച്ചയും നടന്നു.
