കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 14 കേസുകള്‍ക്ക് പിഴ ചുമത്തി.

ചടയമംഗലം, ചിതറ, കരീപ്ര, എഴുകോണ്‍, ഇട്ടിവ, കടക്കല്‍, കൊട്ടാരക്കര, കുളക്കട, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ നാല് കേസുകള്‍ക്ക് പിഴ ഈടാക്കുകയും 148 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.

കരുനാഗപ്പള്ളി, ആലപ്പാട്, ഓച്ചിറ, നീണ്ടകര, ചവറ, ക്ലാപ്പന, കെ.എസ. പുരം, പ•ന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഒന്‍പത് കേസുകളില്‍ പിഴയീടാക്കി. 107 കേസുകള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരില്‍ ഒരു കേസിന് പിഴ ഈടാക്കുകയും 34 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.

കൊല്ലം കോര്‍പ്പറേഷന്‍, പനയം, പൂതക്കുളം, നെടുമ്പന എന്നീ പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ 66 കേസുകള്‍ക്ക് താക്കീത് നല്‍കി.
അഞ്ചല്‍, ഏരൂര്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഏഴ് കേസുകള്‍ക്ക് താക്കീത് നല്‍കി.