സെപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെ നടത്താനിരുന്ന ജില്ലാ സിവില്‍ സര്‍വീസസ് കായികമേള ഒക്‌ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്തുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. അപേക്ഷാ ഫോം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ലഭിക്കും. അപേക്ഷ ഒക്‌ടോബര്‍ ഒന്ന് വൈകീട്ട് മൂന്ന് വരെ civilservicesmpm21@gmail.com ല്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734701 ല്‍ ബന്ധപ്പെടണം.