സുഭിക്ഷ കേരളം – ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പെരിന്തല്‍മണ്ണ, മലപ്പുറം, നിലമ്പൂര്‍, പരപ്പനങ്ങാടി ക്ലസ്റ്ററുകളിലേക്ക് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി/ ബിരുദം/സുവോളജി ബിരുദമാണ് യോഗ്യത.
താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം നിറമരുതൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിങ് സെന്റ്ര്‍ ഓഫീസില്‍ സെപ്തംബര്‍ 28ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ : 0494 2666428.