കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 12 കേസുകള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്, ഓച്ചിറ, നീണ്ടകര, ചവറ, ക്ലാപ്പന, കെ.എസ്.പുരം, പ•ന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര എന്നിവിടങ്ങളില്‍ അഞ്ച് കേസുകളില്‍ പിഴയീടാക്കി. 104 കേസുകള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, കരീപ്ര, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കുളക്കട, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, മൈലം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിനെല്ലൂര്‍ പ്രദേശങ്ങളില്‍ അഞ്ച് കേസുകള്‍ക്ക് പിഴ ചുമത്തുകയും 137 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു. കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കേസുകള്‍ക്ക് പിഴയീടാക്കി. 57 എണ്ണത്തിന് താക്കീത് നല്‍കി .
കൊല്ലത്ത് തൃക്കരുവ, അഞ്ചാലുംമൂട്, പനയം പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 61 കേസുകളില്‍ താക്കീത് നല്‍കി.
പത്തനാപുരത്ത് ഡെപ്യൂട്ടി തഹസില്‍ദാര്‍ ബോസ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ വിളക്കുടി, പിറവന്തൂര്‍, പട്ടാഴി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 കേസുകളില്‍ താക്കീത് നല്‍കി.
പുനലൂരില്‍ ഇടമണ്‍, തെന്മല ഭാഗങ്ങളില്‍ നാല് കേസുകള്‍ക്ക് താക്കീത് നല്‍കി.