കൊഴിഞ്ഞാമ്പാറ ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ ‘ജീവനി സെന്റർ ഫോർ വെൽ ബീയിങ്’ പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രെന്റിസിനെ താത്ക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.
താത്പര്യമുള്ളവർ സെപ്റ്റംബർ 23 ന് വൈകിട്ട് അഞ്ചിനകം principalgasck@gmail.com ൽ അപേക്ഷയും ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ സഹിതം അയക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഓൺലൈൻ മുഖേനയാണ് കൂടിക്കാഴ്ച നടക്കുക. തീയതി പിന്നീട് അറിയിക്കും.