കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ എറണാകുളം അമൃത ഹോസ്പിറ്റലിലെ 100 സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് സെപ്റ്റംബർ 24 ന് രാവിലെ 9 മുതൽ അഭിമുഖം നടക്കും. ബി.എസ്.സി / ജനറൽ നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വിവിധ ജില്ലകളിലെ സ്ത്രീകൾക്ക് പങ്കെടുക്കാം.
പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവർ 9074715973 എന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യണം. കൂടുതൽ വിവരങ്ങൾ എംപ്ലോയബിലിറ്റി സെന്റർ, കോട്ടയം ഫേസ്ബുക്ക് പേജിൽ ലഭിക്കും.